അപൂര്‍ണമായ ചില വരകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ചിത്രത്തിലെ വര്‍ണ്ണങ്ങളായി.
അപൂര്‍ണമായ ചില വാക്കുകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
കവിതകളിലെ വരികളായി.
അപൂര്‍ണമായ ചില വഴികളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
സഞ്ചാര ലക്ഷ്യങ്ങളിലായി.
അപൂര്‍ണമായ ചില ചിന്തകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ജീവിത സ്വപ്നങ്ങളായി.
എന്നും ഞാനുണ്ടായിരുന്നു
അപൂര്‍ണതകളിലായി....
6 comments:
ഒന്നും കിട്ടിയില്ലെ?
പിന്നെ വലയിടുന്നത് ശരിയായിട്ടല്ല, കേട്ടോ,
നല്ല ഫ്രെയിം.
മുഖത്ത് പ്രതീക്ഷ നിഴലിക്കുന്നു ...എന്തെങ്കിലും കിട്ടാതിരിക്കില്ല
What a shot...
ഇതേതാ കടപ്പുറം ? നന്നായിട്ടുണ്ട്.
Dhanushkodi
Post a Comment