അപൂര്‍ണമായ ചില വരകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ചിത്രത്തിലെ വര്‍ണ്ണങ്ങളായി.
അപൂര്‍ണമായ ചില വാക്കുകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
കവിതകളിലെ വരികളായി.
അപൂര്‍ണമായ ചില വഴികളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
സഞ്ചാര ലക്ഷ്യങ്ങളിലായി.
അപൂര്‍ണമായ ചില ചിന്തകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ജീവിത സ്വപ്നങ്ങളായി.
എന്നും ഞാനുണ്ടായിരുന്നു
അപൂര്‍ണതകളിലായി....
5 comments:
where is this place?
I appreciate you for sharing these lively photos...
മധൂരയിലെ തിരുപ്പുറംകുണ്രം
വളരെ നല്ല ചിത്രം.
പഴമയുടെ പഴക്കം ..... നന്നായിട്ടുണ്ട്
Post a Comment