അപൂര്‍ണമായ ചില വരകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ചിത്രത്തിലെ വര്‍ണ്ണങ്ങളായി.
അപൂര്‍ണമായ ചില വാക്കുകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
കവിതകളിലെ വരികളായി.
അപൂര്‍ണമായ ചില വഴികളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
സഞ്ചാര ലക്ഷ്യങ്ങളിലായി.
അപൂര്‍ണമായ ചില ചിന്തകളില്‍
ഞാനുണ്ടായിരുന്നു...
പൂര്തീകരിക്കപ്പെടാത്ത
ജീവിത സ്വപ്നങ്ങളായി.
എന്നും ഞാനുണ്ടായിരുന്നു
അപൂര്‍ണതകളിലായി....
2 comments:
നല്ല ചിത്രം,തല്‍ക്കെട്ട് ഇതിലും മനോഹരമാക്കാമായിരുന്നു.ആശംസകള്‍
നന്നിയുണ്ട് സഗീര്‍.... പ്രവാസ ജീവിതം ഒരു നിറ കുടമായി തുളുംബട്ടെ....
Post a Comment